You are Here : Home / News Plus

പരമാധികാരി ചീഫ് ജസ്റ്റിസ് തന്നെയെന്ന് സുപ്രീംകോടതി

Text Size  

Story Dated: Wednesday, April 11, 2018 07:28 hrs UTC

ബെഞ്ച് രൂപീകരണത്തിലും കേസുകള്‍ വിഭജിക്കാനുമുള്ള അധികാരം ചീഫ് ജസ്റ്റിസിനാണെന്ന് സുപ്രീംകോടതി. ചീഫ് ജസ്റ്റിസിന്റെ ബെഞ്ചില്‍ രണ്ട് മുതിര്‍ന്ന ജസ്റ്റിസുമാരെ ഉള്‍പ്പെടുത്തണമെന്ന ഹര്‍ജി തള്ളിക്കൊണ്ടാണ് കോടതിയുടെ ഉത്തരവ്. ലഖ്‌നൗ സ്വദേശിയായ അശോക് പാണ്ഡേ സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി തള്ളിയത്.ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗിച്ചത്. സുുപ്രീം കോടതിയിലെയും ഹൈക്കോടതിയിലെയും കേസുകള്‍ കൈകാര്യം ചെയ്യാനും ബെഞ്ചുകള്‍ രൂപീകരിക്കാനും മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കണമെന്നാവശ്യപ്പെട്ടാണ് അശോക് പാണ്ഡേ ഹര്‍ജി നല്‍കിയിത്. ഉന്നത കോടതികളുടെ ചുമതല ചീഫ് ജസ്റ്റിസിനെയാണ് ഭരണഘടന ഏല്‍പ്പിച്ചിരിക്കുന്നത്. ചീഫ് ജസ്റ്റിസാണ് ഉന്നത കോടതികളുടെ തലവന്‍. കോടതി നടപടികള്‍ സുഗമമായി നടത്താന്‍ നിയോഗിക്കപ്പെട്ടയാളാണ് ചീഫ് ജസ്റ്റിസെന്നും അശോക് പാണ്ഡെയുടം ഹര്‍ജി തള്ളിക്കൊണ്ട് കോടതി വ്യക്തമാക്കി

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.