You are Here : Home / News Plus

വിമാനത്തില്‍ കൊതുക്: തര്‍ക്കിച്ച യാത്രക്കാരനെ ഇന്‍ഡിഗോ വിമാനത്തില്‍ നിന്ന് പുറത്താക്കി

Text Size  

Story Dated: Tuesday, April 10, 2018 07:12 hrs UTC

വിമാനത്തിനുള്ളില്‍ കൊതുകുണ്ടെന്ന് പരാതിപ്പെട്ട യാത്രക്കാരനായ ഡോക്ടറെ ഇന്‍ഡിഗോ എയര്‍ലൈനില്‍ നിന്ന് പുറത്താക്കി. ഇന്‍ഡിഗോയുടെ ലക്‌നൗ-ബെംഗളൂരു വിമാനത്തിലെ യാത്രക്കാരനായ സൗരഭ് റായിയെ ആണ് പുറത്താക്കിയത്. അതേ സമയം ഇയാള്‍ വിമാനത്തനുള്ളില്‍ കൊതുകുണ്ടെന്ന് പരാതി പറയുകയും വിമാന ജീവനക്കാര്‍ ഇതുമായി ബന്ധപ്പെട്ട് സംസാരിക്കുന്നതിന് മുമ്പേ അക്രമാസക്തനാകുകയും ഭീഷണിമുഴക്കുകയും ചെയ്‌തെന്ന് ഇന്‍ഡിഗോ എയര്‍ലൈന്‍ അറിയിച്ചു. ഇയാള്‍ സംസാരിക്കുന്നതിനിടയില്‍ ഹൈജാക്ക് എന്ന വാക്ക് ഉപയോഗിച്ചതിനാലാണ് പുറത്താക്കിയതെന്നും ഇന്‍ഡിഗോ പ്രസ്താവനയില്‍ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.