You are Here : Home / News Plus

ഹർത്താലനുകൂലികളുടെ പ്രതിഷേധം: കെഎസ്ആർടിസി സർവീസ് നിർത്തിവയ്ക്കാൻ പൊലീസ് നിർദ്ദേശം

Text Size  

Story Dated: Monday, April 09, 2018 07:38 hrs UTC

സംസ്ഥാനത്ത് ദളിത് സംഘടനകൾ ആഹ്വാനം ചെയ്ത ഹർത്താലില്‍ രാവിലെ തമ്പാനൂരിൽ നിന്ന് കെഎസ്ആർടിസി സർവീസ് നടത്തിയിരുന്നെങ്കിലും ഹർത്താലനുകൂലികളുടെ പ്രതിഷേധത്തെ തുടർന്ന് സർവീസുകൾ നിർത്തിവയ്ക്കാൻ പൊലീസ് ആവശ്യപ്പെട്ടു. ഹർത്താലിനിടെ പലയിടത്തും വാഹനങ്ങൾ തടയുന്നുണ്ട്. തിരുവനന്തപുരം തമ്പാനൂരിൽ സമരാനുകൂലികൾ റോഡ് ഉപരോധിക്കുകയും പ്രകടനം നടത്തുകയും ചെയ്തു. കൊല്ലം ശാസ്താംകോട്ടയിലും തൃശൂർ വലപ്പാടും കെഎസ്ആർടിസി ബസുകൾക്ക് നേരെ കല്ലേറുണ്ടായി. കല്ലേറിൽ ഒരാൾക്ക് പരിക്കേറ്റു. ആലപ്പുഴയിലും ബസ് തടഞ്ഞ സമരാനുകൂലികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആലപ്പുഴയിലും കടകൾ അടപ്പിക്കാനും ശ്രമമുണ്ടായി. പാലക്കാടും ഹർത്താലനുകൂലികൾ റോഡ് ഉപരോധിക്കുകയാണ്. മിക്ക ജില്ലകളിലും സ്വകാര്യ ബസുകൾ സർവീസ് നടത്തുന്നില്ല.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.