You are Here : Home / News Plus

കണ്ണൂര്‍ കരുണ മെഡി.കോളേജ്; ബില്‍ ഇന്ന് ഗവര്‍ണര്‍ക്ക് അയക്കും

Text Size  

Story Dated: Friday, April 06, 2018 06:56 hrs UTC

കരുണ കണ്ണൂര്‍ മെഡി. കോളേജുകളിലെ പ്രവേശനം സാധൂകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന ബില്ലിന്മേല്‍ ഗവര്‍ണറുടെ നിലപാടാണ് ഇനി നിര്‍ണായകം. നടപടികള്‍ പൂര്‍ത്തിയാക്കി ഗവര്‍ണര്‍ക്ക് ഇന്ന് തന്നെ ബില്‍ അയച്ചേക്കും. അതേസമയം ബില്ലിനെ ചൊല്ലി കോണ്‍ഗ്രസിലും ബിജെപിയിലും തര്‍ക്കം രൂക്ഷമായി. സുപ്രീംകോടതിയില്‍ നിന്ന് കനത്ത തിരിച്ചടി കിട്ടിയെങ്കിലും ബില്ലുമായി തത്ക്കാലം മുന്നോട്ട് എന്നാണ് സര്‍ക്കാര്‍ തീരുമാനം. ഓര്‍ഡിനന്‍സിനാണ് സ്റ്റേ, ബില്ലിനല്ല എന്ന വിശദീകരണമാണ് സര്‍ക്കാരിനുളളത്. സ്പീക്കര്‍ ഒപ്പിട്ട ബില്ലിന്റെ പകര്‍പ്പ് നിയമ വകുപ്പിന് കൈമാറി. മുഖ്യമന്ത്രി കണ്ടശേഷം ഇന്ന് തന്നെ ഗവര്‍ണര്‍ക്ക് അയച്ചേക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.