You are Here : Home / News Plus

സി.പി.ഐ വയനാട് ജില്ലാ സെക്രട്ടറി വിജയന്‍ ചെറുകരയെ മാറ്റി

Text Size  

Story Dated: Tuesday, April 03, 2018 11:49 hrs UTC

മിച്ചഭൂമി തട്ടിപ്പുമായി ബന്ധപ്പെട്ട് സിപിഐ വയനാട് ജില്ലാ സെക്രട്ടറി വിജയന്‍ ചെറുകരയെ തല്‍സ്ഥാനത്ത് നിന്ന് മാറ്റി. കെ.രാജന്‍ എംഎല്‍എയ്ക്കാണ് പകരം ചുമതല. രണ്ട് മാസത്തേക്കാണ് വിജയന്‍ ചെറുകരയെ മാറ്റിയിരിക്കുന്നത്.

ചൊവ്വാഴ്ച്ച ചേര്‍ന്ന സിപിഐ വയനാട് ജില്ലാ കൗണ്‍സിലിലാണ് ഈ തീരുമാനമുണ്ടായത്. മിച്ചഭൂമി തട്ടിപ്പുമായി ബന്ധപ്പെട്ട് പുറത്തുവന്ന പാര്‍ട്ടിക്ക് വലിയ അവമതിപ്പുണ്ടാക്കിയെന്ന വിയിരുത്തലാണ് സംസ്ഥാന കമ്മിറ്റിയെ പ്രതിനിധീകരിച്ച് യോഗത്തില്‍ പങ്കെടുത്ത സത്യന്‍ മൊകേരിയും, കെ.രാജന്‍ എംഎല്‍എയും പങ്കുവച്ചത്. 

ആരോപണം പുറത്തു വന്നതിന് പിന്നാലെ പാര്‍ട്ടിയോട് ചര്‍ച്ച ചെയ്യാതെ ജില്ലാ സെക്രട്ടറി ഏകപക്ഷീയമായി മാധ്യമങ്ങളോട് സംസാരിക്കുകയും പാര്‍ട്ടിയുടെ യുവജനവിഭാഗം വാര്‍ത്ത പുറത്തു വിട്ട റിപ്പോര്‍ട്ടര്‍ക്ക് നേരെ വധഭീഷണി മുഴകിയതടക്കമുള്ള കാര്യങ്ങളും ജില്ലാ സെക്രട്ടറിക്കെതിരെയുള്ള കുറ്റപത്രമായി ജില്ല കൗണ്‍സിലില്‍ അവതരിപ്പിക്കപ്പെട്ടു. ഈ സാഹചര്യങ്ങളെല്ലാം പരിഗണിച്ചാണ് അദ്ദേഹത്തെ പദവിയില്‍ നിന്നും മാറ്റാന്‍ കൗണ്‍സില്‍ തീരുമാനിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.