You are Here : Home / News Plus

കാവേരി വിഷയം: എ.ഐ.എ.ഡി.എം.കെ എംപി മുത്തുകറുപ്പന്‍ രാജിവെച്ചു

Text Size  

Story Dated: Monday, April 02, 2018 08:06 hrs UTC

എ.ഐ.എ.ഡി.എം.കെ രാജ്യസഭാ എംപി എസ്.ആര്‍.മുത്തുകറുപ്പന്‍ രാജിവെച്ചു. കാവേരി മാനേജ്‌മെന്റ് ബോര്‍ഡ് രൂപവത്കരണം സംബന്ധിച്ച സുപ്രീംകോടതി നിര്‍ദേശം കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ചാണ് രാജി. കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് താന്‍ രാജിവെക്കുമെന്ന് അദ്ദേഹം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. തമിഴ്‌നാട്ടിലെ എല്ലാ എംപിമാരും രാജിവെക്കണമെന്ന് എസ്.ആര്‍.മുത്തുകറുപ്പന്‍ രാജിവെച്ചതിന് ശേഷം ആവശ്യപ്പെട്ടു. കാവേരി വിഷയത്തില്‍ തമിഴ്‌നാട്ടില്‍ പ്രതിഷേധം വ്യാപകമാകുന്നിതിനിടെയാണ് രാജി. പ്രതിപക്ഷ കക്ഷികള്‍ ഈ മാസം അഞ്ചിന് തമിഴ്‌നാട്ടില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്. തീവണ്ടികള്‍ ഉള്‍പ്പടെ തടയുമെന്നും ഡി.എം.കെ.യുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ പറഞ്ഞിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.