You are Here : Home / News Plus

അമേരിക്കന്‍ സാധനങ്ങള്‍ക്ക് ഇറക്കുമതിച്ചുങ്കം കൂട്ടി ചൈനയുടെ മറുപടി

Text Size  

Story Dated: Monday, April 02, 2018 08:03 hrs UTC

ചൈനീസ് സാധനങ്ങള്‍ക്ക് ഉയര്‍ന്ന ഇറക്കുമതി ചുങ്കം ഏര്‍പ്പെടുത്തിയ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് അതേ നാണയത്തില്‍ മറുപടി കൊടുത്ത് ചൈന. വൈനും പന്നിയിറച്ചിയും ഉള്‍പ്പെടെ 128 അമേരിക്കന്‍ സാധനങ്ങള്‍ക്ക് ചൈന 25 ശതമാനം വരെ ഇറക്കുമതി ചുങ്കം കൂട്ടി. മുന്നൂറു കോടി ഡോളര്‍ വരുന്ന അമേരിക്കന്‍ ഇറക്കുമതിയെ ഇത് ബാധിക്കും. അമേരിക്കയുടെ നികുതി പരിഷ്‌കരണം കാരണം ചൈനക്കുണ്ടായ നഷ്ടം പരിഹരിക്കാനാണ് ഈ നീക്കമെന്നാണ് ചൈന വ്യക്തമാക്കിയത്. ഒരു കച്ചവട യുദ്ധത്തിന് തങ്ങള്‍ തയ്യാറല്ലെന്നും എന്നാല്‍ ചൈനീസ് സമ്പദ് വ്യവസ്ഥയെ ബാധിക്കുകയാണെങ്കില്‍ വെറുതെ ഇരിക്കില്ലെന്നും അവര്‍ നേരത്തേ വ്യക്തമാക്കിയിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.