You are Here : Home / News Plus

ദേവസ്വം ബോര്‍ഡ് നിയമനം സുതാര്യമാക്കണമെന്ന് ഹൈക്കോടതി

Text Size  

Story Dated: Monday, April 02, 2018 08:00 hrs UTC

ദേവസ്വം ബോര്‍ഡ് നിയമനം സുതാര്യമാക്കണമെന്ന് ഹൈക്കോടതി. ഇതിനായി വിശദമായ മാര്‍ഗ നിര്‍ദേശം കോടതി പുറപ്പെടുവിച്ചു. തിരുവിതാംകൂർ ദേവസ്വം ബോര്‍ഡ് അംഗങ്ങളുടെ നിലവിലെ നിയമന രീതി ഭരണഘടന വിരുദ്ധമാണെന്ന് ആരോപിച്ച് ബി.ജെ.പി. ഇന്റലക്ച്വല്‍ സെല്‍ സംസ്ഥാന കണ്‍വീനര്‍ ടി.ജി.മോഹന്‍ദാസ് നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. എന്നാല്‍ നിലവിലെ നിയമന രീതി ഭരണഘടനാ വിരുദ്ധമാണെന്ന ഹര്‍ജിക്കാരന്റെ വാദം കോടതി തള്ളി. അതേ സമയം നിലവിലെ നടപടികള്‍ കൂടുതല്‍ സുതാര്യമാക്കണം. കോടതിക്ക് സര്‍ക്കാരിന്റെ മേല്‍ ഇക്കാര്യം അടിച്ചേല്‍പ്പിക്കാനാവില്ല. നല്‍കുന്ന നിര്‍ദേശങ്ങള്‍ പരിഗണിച്ച് സര്‍ക്കാര്‍ ഉചിതമായ തീരുമാനമെടുക്കണമെന്നും ഹൈക്കോടതി അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.