You are Here : Home / News Plus

എന്നെ തല്ലണ്ട ഞാൻ നന്നാവില്ലന്നു എയർ ഇന്ത്യ

Text Size  

Story Dated: Sunday, April 01, 2018 07:43 hrs UTC

അബുദാബിയില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള എയര്‍ ഇന്ത്യ വിമാനം പുറപ്പെട്ടത് 27 മണിക്കൂര്‍ വൈകി. 30ന് രാത്രി 9.10ന് 156 യാത്രക്കാരുമായി യാത്ര തിരിക്കേണ്ട ഐ.എക്സ്.538 നമ്ബര്‍ വിമാനമാണ് വൈകിയത്. യാത്രക്കാര്‍ക്ക് ഒരു ദിവസം മുഴുവന്‍ ഭക്ഷണം പോലുമില്ലാതെ എയര്‍പോര്‍ട്ടില്‍ കാത്തിരിക്കേണ്ടി വന്നു.

മുതിര്‍ന്നവര്‍ക്ക് മാത്രമല്ല, കുട്ടികള്‍ക്ക് ആവശ്യമായ ബേബി ഫുഡ് പോലും ലഭ്യമാക്കാന്‍ അധികൃതര്‍ തയ്യാറായില്ല എന്ന് ആക്ഷേപമുണ്ട്. ഇതിനെതിരെ യാത്രക്കാര്‍ ചോദ്യം ചെയ്തപ്പോള്‍ ഏതെങ്കിലും ഒരു നേരം ബര്‍ഗറും എന്തെങ്കിലും ഒരു പാനീയമോ നല്‍കാനെ അനുവാദമുള്ളു എന്നാണ് അറിയിച്ചത്. ഒടുവില്‍ അബുദാബി വിമാനത്താവള വകുപ്പ് മേധാവികള്‍ എത്തിയാണ് ഇവര്‍ക്കാവശ്യമായ സഹായങ്ങള്‍ ചെയ്തത്. 

അതേസമയം കമ്ബനി ആദ്യം തന്നെ 9.10ന് പുറപ്പെടേണ്ട വിമാനം രാത്രി 11.55നുമാത്രമേ പുറപ്പെടുകയുള്ളൂവെന്ന് യാത്രക്കാര്‍ക്ക് വിവരം നല്‍കിയിരുന്നു. എന്നാല്‍ തുടര്‍ന്നും ഒരറിയിപ്പുമില്ലാതെ വിമാനം വൈകിയതുകൊണ്ടാണ് യാത്രക്കാര്‍ ബുദ്ധിമുട്ടിലായത്. യാത്രക്കാരെ വിമാനത്തിനുള്ളില്‍ കയറ്റിയെങ്കിലും പുലര്‍ച്ചെ ഒന്നരവരെ വിമാനത്തില്‍ തന്നെ ഇരിക്കേണ്ടി വന്നു. സാങ്കേതിക തകരാറാണ് കാരണമായി ആദ്യം അറിയിച്ചത്.

തുടര്‍ന്ന് ശനിയാഴ്ച രാവിലെ ആയിട്ടും യാത്ര ആരംഭിക്കാത്തതിനാല്‍ യാത്രക്കാര്‍ പരാതിയുമായി ചെന്നെങ്കിലും അധികാരികളില്‍നിന്ന് പ്രതികരണമൊന്നുമുണ്ടായില്ല. യാത്രക്കാരെ പുറത്തുള്ള ഹോട്ടലിലേക്ക് മാറ്റാന്‍ കമ്ബനി തയ്യാറായെങ്കിലും വിസകഴിഞ്ഞ് മടങ്ങുന്നവരും വിസിറ്റ് വിസയില്‍ വന്നവരുമായി നാല്‍പതോളം യാത്രക്കാര്‍ വേറെയുമുണ്ടായിരുന്നു. ഇവര്‍ക്ക് പുറത്ത് ഹോട്ടലിലേക്ക് പോകാന്‍ അനുവാദം ലഭിച്ചിരുന്നില്ല. വിമാനത്താവളത്തിലെ ലോബിയില്‍ത്തന്നെ കഴിയാനാണ് കിട്ടിയ നിര്‍ദേശം. ഇവര്‍ക്ക് ഭക്ഷണമോ ആവശ്യമായ മറ്റ് സൗകര്യങ്ങളോ നല്‍കുന്നതിലും കമ്ബനി വിമുഖത കാണിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.