You are Here : Home / News Plus

എസ്‌എഫ്‌ഐ പ്രതിഷേധമാര്‍ച്ച്‌ അക്രമാസക്തം

Text Size  

Story Dated: Sunday, April 01, 2018 07:27 hrs UTC

സ്‌കൂളില്‍ ഒമ്ബതാം ക്ലാസ് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധമാര്‍ച്ച്‌ അക്രമാസക്തം. കോട്ടയം പാമ്ബാടിയിലെ ക്രോസ് റോഡ്സ് സ്‌കൂളിലേക്ക് എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.

സ്‌കൂളിന് നേരെ കല്ലെറിഞ്ഞ് എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ ക്ലാസ്സ് റൂമുകളുടേയും ഓഫീസിന്റേയും ചില്ലുകള്‍ അടിച്ചു തകര്‍ക്കുകയും ചെയ്തു. മാര്‍ച്ച്‌ അക്രമാസക്തമായതിനെ തുടര്‍ന്ന് പോലീസ് ലാത്തിവീശിയും കണ്ണീര്‍വാതകം പ്രയോഗിച്ചുമാണ് പ്രക്ഷോഭത്തെ നിയന്ത്രിച്ചത്.

പരീക്ഷയില്‍ പരാജയപ്പെടുത്തുമെന്ന അധ്യാപകരുടെ ഭീഷണിയെ തുടര്‍ന്ന് സ്‌കൂളിലെ ഒന്‍പതാം ക്ലാസ്സ് വിദ്യാര്‍ത്ഥി ബിന്റോ ഈപ്പന്‍ ആത്മഹത്യ ചെയ്ത സംഭവമാണ് എസ്‌എഫ്‌ഐ പ്രക്ഷോഭത്തിന് കാരണം. എന്നാല്‍ വിദ്യാര്‍ത്ഥിയെ മനപൂര്‍വ്വം പരാജയപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ലെന്നാണ് സ്‌കൂള്‍ മാനേജ്മെന്റിന്റെ വിശദീകരണം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.