You are Here : Home / News Plus

ഐഎസില്‍ ചേര്‍ന്ന നാല് മലയാളികള്‍ കൊല്ലപ്പെട്ടു

Text Size  

Story Dated: Friday, March 30, 2018 11:36 hrs UTC

കേരളത്തിൽ നിന്ന് ഐഎസ്സിൽ ചേർന്ന കാസർകോട് സ്വദേശികൾ മരിച്ചു . കാസർകോട് പടന്ന, തൃക്കരിപ്പൂർ സ്വദേശികളാണ് മരിച്ചത് . പടന്ന സ്വദേശികളായ ഷിഹാസും അജ്മലയും ഇവരുടെ കുഞ്ഞും മരിച്ചു. തൃക്കരിപ്പൂർ സ്വദേശി മുഹമ്മദ് മൻസാദ് എന്നയാളും കൊല്ലപ്പെട്ടു . അമേരിക്കയുടെ ബോംബാക്രമണത്തിൽ മരിച്ചതായാണ് വിവരം.

അതേസമയം കാസർഗോഡ് നിന്നും ഐഎസിൽ ചേരാൻ പോയവരെ കുറിച്ചുള്ള എൻഐഎ അന്വേഷണം പുരോഗമിക്കുകയാണ്.കേന്ദ്ര ഏജൻസികളില്‍ നിന്നും വിവരം ലഭിച്ചതായി ഡിജിപി അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.