You are Here : Home / News Plus

വിവാഹബന്ധത്തില്‍ ഖാപ് പഞ്ചായത്തുകളുടെ ഇടപെടല്‍ നിയമവിരുദ്ധം-സുപ്രീം കോടതി

Text Size  

Story Dated: Tuesday, March 27, 2018 09:29 hrs UTC

പ്രായപൂര്‍ത്തിയായ സ്ത്രീയും പുരുഷനും തമ്മിലുള്ള വിവാഹത്തില്‍ ഖാപ് പഞ്ചായത്തുകള്‍ പ്രതികൂലമായി ഇടപെടുന്നത് വിലക്കി സുപ്രീംകോടതി. വിവാഹബന്ധം തകര്‍ക്കാനുള്ള ഖാപ് പഞ്ചായത്തിന്റെ ഏത് തരത്തിലുള്ള നീക്കവും നിയമവിരുദ്ധമാണെന്നും കോടതി ഉത്തരവില്‍ പറയുന്നു. എന്‍ജിഒയായ ശക്തിവാഹിനിയുടെ ഹര്‍ജിയിന്മേലാണ് സുപ്രീം കോടതിയുടെ നിര്‍ണായകവിധി. ഖാപ് പഞ്ചായത്തുകള്‍ക്കെതിരെ നിലപാടെടുക്കണമെന്നും ദുഭിമാനക്കൊലകള്‍ തടയാന്‍ നടപടി സ്വീകരിക്കണമെന്നുമാവശ്യപ്പെട്ടാണ് സംഘടന കോടതിയെ സമീപിച്ചത്. പ്രായപൂര്‍ത്തിയായ സ്ത്രീയും പുരുഷനും ഉഭയസമ്മതപ്രകാരം വിവാഹിതരാവുന്നതിനെ എതിര്‍ക്കാന്‍ ഖാപ് പഞ്ചായത്തിന് അധികാരമില്ലെന്ന് ജസ്റ്റിസ് സിജെഐ മിശ്രയുടെ ബെഞ്ച് ഉത്തരവിട്ടു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.