You are Here : Home / News Plus

മൊബൈല്‍ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയില്‍

Text Size  

Story Dated: Monday, March 26, 2018 08:42 hrs UTC

നടിയെ ആക്രമിച്ച കേസില്‍ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് നടന്‍ ദിലീപ് നല്‍കിയ ഹര്‍ജി ഹൈക്കോടതി പരിഗണിക്കുന്നു. സുതാര്യമായ വിചാരണ ഉറപ്പാക്കാന്‍ ഈ ദൃശ്യങ്ങള്‍ തങ്ങള്‍ക്ക് കിട്ടേണ്ടത് അനിവാര്യമാണെന്ന് ദിലീപിന്റെ അഭിഭാഷകനായ ബി.രാമന്‍പ്പിള്ള ഹര്‍ജി അവതരിപ്പിച്ചു കൊണ്ട് പറഞ്ഞു. എന്നാല്‍ ദിലീപിന് ദൃശ്യങ്ങള്‍ കൈമാറിയാല്‍ ഇരയായ പെണ്‍കുട്ടി നടി ആക്രമിക്കപ്പെടുന്ന വീഡിയോയില്‍ ഒരു സ്ത്രീ ശബ്ദം കേള്‍ക്കുന്നുണ്ട്. ഇത് നടിയുടേത് തന്നെയാണോ അതോ വേറെയാരുടെയെങ്കിലുമാണോ എന്ന് ഉറപ്പാക്കണം. ഇക്കാര്യത്തില്‍ പോലീസ് ഒന്നും വ്യക്തമായി പറയുന്നില്ല. മാത്രമല്ല വീഡിയോയിലെ ശബ്ദങ്ങളില്‍ ചില വ്യത്യാസങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. വീഡിയോ എഡിറ്റ് ചെയ്യപ്പെട്ടതാണോ എന്ന സംശയത്തിലേക്കാണ് ഇത് നയിക്കുന്നതെന്നും ഇക്കാര്യങ്ങളെല്ലാം വ്യക്തമായി അറിയണമെങ്കില്‍ വീഡിയോ ദൃശ്യങ്ങള്‍ തങ്ങള്‍ക്ക് കിട്ടണമെന്നും രാമന്‍പ്പിള്ള വാദിച്ചു. അങ്കമാലി കോടതിയില്‍ വെച്ച് പ്രതികളെന്ന നിലയില്‍ ദൃശ്യങ്ങള്‍ കണ്ടതല്ലേയെന്ന് ഹൈക്കോടതി രാമന്‍പ്പിള്ളയോട് ചോദിച്ചു. അപ്പോള്‍ കണ്ടതാണെന്നും എന്നാല്‍ വിചാരണയ്ക്കായി ദൃശ്യങ്ങള്‍ വീണ്ടും പരിശോധിക്കേണ്ടതുണ്ടെന്നുമായിരുന്നു രാമന്‍പിള്ളയുടെ മറുപടി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.