You are Here : Home / News Plus

ഇടുക്കിയിലെ ബാങ്കുകളികും തട്ടിപ്പ്

Text Size  

Story Dated: Sunday, March 25, 2018 08:02 hrs UTC

ബാങ്കുകളില്‍ നിന്നു വായ്പ ഇനത്തില്‍ വ്യാജപട്ടയ മാഫിയ കോടികള്‍ തട്ടുന്നതായി ആക്ഷേപം. കൈവശാവകാശ സര്‍ട്ടിഫിക്കറ്റ്, കരമടച്ച രസീത്, പട്ടയം, ലൊക്കേഷന്‍ സ്‌കെച്ച്‌ തുടങ്ങിയവ വ്യാജമായി നിര്‍മിച്ചാണു സംഘം ദേശസാല്‍കൃത, സഹകരണ ബാങ്കുകളില്‍ നിന്ന് കോടികള്‍ തട്ടിയത്. കബളിക്കപ്പെട്ട ഇടുക്കി, ഉടുമ്ബന്‍ചോല താലൂക്കുകളില്‍ ബാങ്കുകള്‍ ഇതു സംബന്ധിച്ചു പ്രാഥമിക അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കി. കമ്ബവും ഹൈറേഞ്ചിലെ പ്രധാന ടൗണുകളും കേന്ദ്രീകരിച്ചാണു തട്ടിപ്പ് സംഘത്തിന്റെ പ്രവര്‍ത്തനം. ഭൂമി കണ്ടെത്തിത്തരണമെന്നു റവന്യു അധികൃതരോടു ആവശ്യപ്പെട്ടപ്പോള്‍ വായ്പക്കായി ഈടു നല്‍കിയ ഭൂമി നിലവിലില്ലെന്നായിരുന്നു മറുപടി. 

ഇതോടെ ഹൈറേഞ്ചില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ ബാങ്ക് തട്ടിപ്പുസംഘത്തിനെതിരേ നിയമനടപടി സ്വീകരിക്കാനൊരുങ്ങുകയാണ്. ഒരേ ഭൂമിയുടെ ലൊക്കേഷന്‍ സ്‌കെച്ചില്‍ മാറ്റം വരുത്തിയാണു ബാങ്കുകളെ കബളിപ്പിച്ചത്. ഇതിനു റവന്യു വകുപ്പിലെ ചില ഉദ്യോഗസ്ഥരും സഹായിച്ചെന്നാണു വിവരം. തട്ടിപ്പിനിരയായ ബാങ്കുകള്‍ സംഭവം പുറത്തു വിടാതെ രഹസ്യമായി സൂക്ഷിക്കുകയാണ്. ഭീഷണിപ്പെടുത്തി വായ്പയെടുത്തവരെക്കൊണ്ടു പണം തിരികെ വാങ്ങാനാണു ചില ബാങ്കുകളുടെ ശ്രമം. തമിഴ്‌നാട്ടിലുമുള്ള വിവിധ ബാങ്കുകളില്‍ നിന്നു വ്യാജപ്രമാണ സംഘം കോടികള്‍ വായ്പയെടുത്ത് കബളിപ്പിച്ചതായി രഹസ്യാന്വേഷണ വിഭാഗത്തിനു വിവരം ലഭ്യച്ചു. തട്ടിപ്പു നടന്നതായി റവന്യു ഉദ്യോഗസ്ഥരെ അറിയിച്ചിട്ടും വിഷയത്തില്‍ ഇടപെടാന്‍ തയാറായിട്ടില്ലെന്നും ആക്ഷേപമുണ്ട്.

തട്ടിപ്പുവിവരം പുറത്തുവന്നതോടെ ഹൈറേഞ്ചിലെ പൊതുമേഖലാ ബാങ്കുകള്‍ നിലവില്‍ വായ്പ നല്‍കിയിട്ടുള്ള ഫയലുകള്‍ വിശദമായ പഠനത്തിനു കേന്ദ്ര ഓഫീസുകളിലേക്കു അയച്ചിരിക്കയാണ്. ഇതിന്റെ റിപ്പോര്‍ട്ട് വരുന്നതുവരെ പല ബാങ്കുകളും വസ്തു ഈടിമ്മേലുള്ള വായ്പ അനൗദ്യോഗികമായി മരവിപ്പിച്ചിരിക്കുകയാണ്. ഇതോടെ സാധാരണ കര്‍ഷകരാണു വെട്ടിലാകുന്നത്. കൃഷി, വിവാഹം ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ക്കു വായ്പ ലഭിക്കാത്ത സ്ഥിതിയാണ്. വായ്പയ്ക്കായി അപേക്ഷിക്കുമ്ബോള്‍ മൂന്നുമാസത്തെ കാലതാമസമുണ്ടാകുമെന്ന മുടന്തന്‍ ന്യായം പറഞ്ഞൊഴിയുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.