You are Here : Home / News Plus

വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു

Text Size  

Story Dated: Saturday, March 24, 2018 07:12 hrs UTC

ആലപ്പുഴ തോട്ടപ്പള്ളി കല്‍പകവാടിക്ക് സമീപം വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു. നിർത്തിയിട്ടിരുന്ന ലോറിയിൽ ഇന്നോവ കാര്‍ ഇടിച്ച് കയറിയാണ് ഒരു കുടുംബത്തിലെ മൂന്ന് പേരുടെ ജീവന്‍ പൊലിഞ്ഞത്. കരുനാഗപ്പള്ളി സ്വദേശി ബാബുവിൻറെ കുടുംബമാണ് അപകടത്തിൽപ്പെട്ടത് അപകടത്തില്‍ ബാബു(48) മക്കളായ അഭിജിത്ത് ബാബു(18), അമർജിത്ത്(16) എന്നിവരാണ് മരിച്ചത്. ബാബുവിന്‍റെ ഭാര്യ ലിസിയെ ഗുരുതര പരിക്കുകളോടെ ആലപ്പുഴ മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചു

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.