You are Here : Home / News Plus

ശശികലയുടെ ഭര്‍ത്താവ് നടരാജന്‍ അന്തരിച്ചു

Text Size  

Story Dated: Tuesday, March 20, 2018 09:20 hrs UTC

അഴിമതിക്കേസില്‍ ബെംഗളൂരു പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന എ.ഐ.എ.ഡി.എം.കെ. ജനറല്‍സെക്രട്ടറി ശശികലയുടെ ഭര്‍ത്താവ് എം.നടരാജന്‍ (76)അന്തരിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു അന്ത്യം. അഞ്ചുമാസംമുന്‍പ് കരള്‍, വൃക്ക മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ നടരാജനെ രണ്ടാഴ്ചമുന്‍പാണ് വീണ്ടും ആശുപത്രിയിലാക്കിയത്. ശനിയാഴ്ച രാത്രി കടുത്ത നെഞ്ചുവേദന അനുഭവപ്പെട്ടു. തുടര്‍ന്ന് വെന്റിലേറ്ററിന്റെ സഹായത്തിലാണ് കഴിഞ്ഞത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.