You are Here : Home / News Plus

തമിഴ്‌നാട്ടില്‍ വീണ്ടും പെരിയാര്‍ പ്രതിമ തകര്‍ത്തു

Text Size  

Story Dated: Tuesday, March 20, 2018 09:19 hrs UTC

പ്രതിമ തകര്‍ക്കല്‍ വിവാദത്തിന്റെ അലയൊലികള്‍ അവസാനിക്കുന്നതിനുമുന്നെ തമിഴ്‌നാട്ടില്‍ വീണ്ടും പെരിയാര്‍ ഇ.വി. രാമസ്വാമിയുടെ പ്രതിമയ്ക്ക് നേരേ ആക്രമണം. തമിഴ്‌നാട്ടിലെ പുദുക്കോട്ടൈ ജില്ലയിലാണ് സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. പ്രതിമ തകര്‍ത്തതിന് പിന്നില്‍ ആരാണെന്ന് വ്യക്തമല്ല. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. മാര്‍ച്ച് അഞ്ചിന് ത്രിപുരയില്‍ ബിജെപി അധികാരത്തിലെത്തിയതിന് പിന്നാലെ റഷ്യന്‍ കമ്മ്യൂണിസ്റ്റ് സൈദ്ധാന്തികനായ ലെനിന്റെ പ്രതിമ തകര്‍ക്കപ്പെട്ടിരുന്നു. പിന്നാലെ ബിജെപി നേതാവായ എച്ച് രാജ പെരിയാര്‍ പ്രതിമ തകര്‍ക്കപ്പെടേണ്ടതാണെന്ന പരാമര്‍ശം നടത്തിയിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.