You are Here : Home / News Plus

വയല്‍ക്കിളി സമരത്തെ തള്ളി മുഖ്യമന്ത്രി

Text Size  

Story Dated: Tuesday, March 20, 2018 09:18 hrs UTC

കീഴാറ്റൂരിലെ വയല്‍ക്കിളി സമരത്തെ തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. ദേശീയപാത വികസനത്തിനായി അവിടത്തെ 56 പേര്‍ ഭൂമി വിട്ടുനല്‍കി. നാല് പേര്‍ മാത്രമാണ് വിട്ടുനല്‍കാത്തത്. കീഴാറ്റൂരിലൂടെ മാത്രമേ റോഡ് നിര്‍മ്മിക്കാന്‍ കഴിയൂ. മറ്റൊരു സ്ഥലം ചൂണ്ടിക്കാണിക്കാന്‍ സമരക്കാര്‍ക്കും കഴിഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കീഴാറ്റൂരിനെ നന്ദിഗ്രാമും സിംഗൂരുമായി താരതമ്യപ്പെടുത്തേണ്ട. അനാവശ്യ എതിര്‍പ്പുകള്‍ക്ക് വഴങ്ങുന്ന പ്രശ്‌നമില്ല. സിപിഎമ്മുകാര്‍ തന്നെയാണ് ഭൂമി ഏറ്റെടുക്കുന്നതിനെതിരെ സമരത്തിലുള്ളത് എന്ന വിഡി സതീശന്റെ പ്രസംഗത്തിന് സിപിഎമ്മുകാര്‍ എതിര്‍ക്കുന്നതുകൊണ്ട് വികസനം കെട്ടിനിര്‍ത്തണോയെന്ന് മുഖ്യമന്ത്രി ചോദിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.