You are Here : Home / News Plus

എല്ലാവരുടേയും വോട്ട് വേണമെന്ന് കുമ്മനം

Text Size  

Story Dated: Tuesday, March 20, 2018 09:16 hrs UTC

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ആരുടെ വോട്ടും സ്വീകരിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ചെങ്ങന്നൂര്‍ തിരഞ്ഞെടുപ്പ് സംബന്ധിച്ച് പാര്‍ട്ടിക്കുള്ളില്‍ എല്ലാവര്‍ക്കും ഒരേ അഭിപ്രായമാണ്. രണ്ട് ലക്ഷത്തോളം വരുന്ന അവിടുത്തെ വോട്ടര്‍മാര്‍ അവര്‍ പല വിഭാഗത്തില്‍ പെടുന്നവരാണ് പല ചിന്താഗതിക്കാരുണ്ടാകാം. പല ജാതിമതവിഭാഗക്കാരുണ്ടാകാം. എല്ലാവരുടെയും വോട്ട് ബിജെപിക്ക് ആവശ്യമാണ്. എല്ലാവരുടേയും വോട്ട് നേടാന്‍ തന്നെയാണ് പാര്‍ട്ടി ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഈ കാര്യത്തില്‍ പാര്‍ട്ടിയില്‍ യാതൊരു അഭിപ്രായവ്യത്യാസവുമില്ല. ബിഡിജെഎസിന് നല്‍കിയ ഉറപ്പ് പാലിക്കുമെന്ന് ചെങ്ങന്നൂരിലെ ബിജെപി സ്ഥാനാര്‍ഥി പി.എസ് ശ്രീധരന്‍പിള്ളയും പറഞ്ഞു. അതിന് ചില സാങ്കേതിക തടസ്സങ്ങള്‍ മാത്രമേയുള്ളൂ. തുഷാര്‍ വെള്ളാപ്പള്ളിക്ക് രാജ്യസഭാ സീറ്റ് ബിജെപി വാഗ്ദാനം ചെയ്തിട്ടില്ല. അത്തരം വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണ്. ബിജെപി നേതാക്കള്‍ക്ക് രാഷ് ട്രീയ നിയമനവും ഘടകകക്ഷികള്‍ക്ക് സര്‍ക്കാര്‍ തല നിയമനങ്ങളുമാണ് നല്‍കുന്നത്. തിരഞ്ഞെടുപ്പില്‍ ആര് വോട്ട് ചെയ്താലും സ്വീകരിക്കും ആരും ശത്രുക്കളല്ല. ആരെയും ശത്രുവായി കരുതുന്നില്ല. ഇന്നയാളുടെ വോട്ട് വേണ്ട എന്ന് പറയില്ലെന്നും അദ്ദേഹം പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.