You are Here : Home / News Plus

ഒഡീഷയില്‍ എയര്‍ഫോര്‍സ് വിമാനം തകര്‍ന്നുവീണു

Text Size  

Story Dated: Tuesday, March 20, 2018 09:13 hrs UTC

ഒഡീഷയിലെ ബരിപാദയിൽ എയർഫോഴ്സ് വിമാനം തകർന്നുവീണു. സുബർണരേഖ നദിയിലാണ് വിമാനം തകർന്നു വീണത്. ഗുരുതര പരിക്കേറ്റ പൈലറ്റിനെ ആശുപത്രിയിലേക്ക് മാറ്റി.പശ്ചിമ ബംഗാളിലെ ഖരക്പൂറിലെ കാലയ്കുന്ദ എയർഫോഴ്സ് സ്റ്റേഷനിൽ നിന്ന് പുറപ്പെട്ടതാണ് വിമാനം. അപകടത്തിനു കാരണം വ്യക്തമല്ലെന്നും അന്വേഷണം നടക്കുകയാണെന്നും എയർഫോഴ്സ് അധികൃതർ പറഞ്ഞു. പതിവ് പറക്കലിനിടെയാണ് വിമാനം തകർന്നത്. ട്രെയിനി പൈലറ്റ് പരിക്കില്ലാതെ രക്ഷപെടുകയായിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.