You are Here : Home / News Plus

ശോഭന ജോര്‍ജ്ജ് ഇടതുപക്ഷത്തേക്ക്

Text Size  

Story Dated: Tuesday, March 20, 2018 09:09 hrs UTC

കോണ്‍ഗ്രസ് നേതാവ് ശോഭന ജോര്‍ജ്ജ് ഇടതുപക്ഷത്തേക്ക്. ചെങ്ങന്നൂരില്‍ ഇന്ന് നടക്കുന്ന ഇടതുകണ്‍വെന്‍ഷനില്‍ ശോഭന ജോര്‍ജ്ജ് പങ്കെടുക്കും. ഇടത് സ്ഥാനാര്‍ത്ഥി സജി ചെറിയാനുവേണ്ടി പ്രചാരണത്തിനിറങ്ങും. ശോഭന ജോർജിന്‍റെ ഇടത് പ്രവേശനം സിപിഎം സ്ഥിരീകരിക്കുകയും ചെയ്തു . നിരവധിപേർ കോൺഗ്രസ് വിട്ടുവരുമെന്ന് ഏരിയ സെക്രട്ടറി എം.എച്ച്.റഷീദ് പറഞ്ഞു. അതേസമയം വാർത്തയിൽ അത്ഭുതമില്ലെന്ന് എം.എം.ഹസ്സൻ പറഞ്ഞു കഴിഞ്ഞ തവണ ചെങ്ങന്നൂരില്‍ കോണ്‍ഗ്രസ് വിമത സ്ഥാനാര്‍ത്ഥിയായിരുന്നു ശോഭന ജോര്‍ജ്. കിട്ടയത് 3966 വോട്ടുകള്‍. കോണ്‍ഡഗ്രസുമായി ഇതോടെ ശോഭന ജോര്‍ജ് പൂര്‍ണ്ണമായും അകന്നു. ചെങ്ങന്നൂരില്‍ പൊതു രംഗത്ത് തുടര്‍ന്നെങ്കിലും മുന്നണികളുടെ ഭാഗമായിരുന്നില്ല.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.