You are Here : Home / News Plus

സ്കൂളുകളിലും കോളജുകളിലും ഇനി മുതൽ തന്‍റെ കവിതകൾ പഠിപ്പിക്കരുതെന്ന്‌ ചുളളിക്കാട്

Text Size  

Story Dated: Monday, March 19, 2018 11:54 hrs UTC

സർക്കാരിനുമുന്നിൽ വ്യത്യസ്ഥമായ അപേക്ഷയുമായി കവി ബാലചന്ദ്രൻ ചുളളിക്കാട്. സ്കൂളുകളിലും കോളജുകളിലും ഇനി മുതൽ തന്‍റെ കവിതകൾ പഠിപ്പിക്കരുതെന്നാണ് കവിയുടെ ആവശ്യം. മലയാളം നന്നായി അറിയാത്ത വിദ്യാർഥികളും അധ്യാപകരുമാണ് ഇതിന് കാരണക്കാരെന്നാണ് ചുളളിക്കാടിന്‍റെ ന്യായം.

കേരളത്തിലെ ഒരു സർവകലാശാലയിൽ പോയപ്പോയുണ്ടായ അനുഭവമാണ് കവിയുടെ ഇപ്പോഴത്തെ പ്രകോപനത്തിന് കാരണം. കവിത ചൊല്ലണമെന്നാവശ്യപ്പെട്ട് എംഎം സംസ്കൃതത്തിനു പഠിക്കുന്ന വിദ്യാർഥി എഴുതി നൽകിയ കുറിപ്പിൽ മുഴുവൻ അക്ഷരത്തെറ്റുകളായിരുന്നെന്നാണ് ബാലചന്ദ്രൻ ചുളളിക്കാട് പറയുന്നത്.

കവിയുടെ അപേക്ഷ ഇതാണ്. തന്‍റെ കവിത പഠിപ്പിക്കരുത്. തന്‍റെ കവിതകളിൽ ആരും ഗവേഷണം നടത്തരുത്. അക്ഷരത്തെറ്റും വ്യാകരണത്തെറ്റും നോക്കാതെ  വാരിക്കോരി മാർക്ക് കൊടുക്കുന്ന സമ്പ്രദായം അവസാനിപ്പിക്കണമെന്നും ഭാഷയറിയാത്ത അധ്യാപകരെ മതത്തിന്‍റെയും പണത്തിന്‍റെയും അടിസ്ഥാനത്തിൽ നിയമിക്കരുതെന്നും കവി ആവശ്യപ്പെട്ടു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.