You are Here : Home / News Plus

ഭാര്യയുടെ അഭിമാനം സംരക്ഷിക്കാന്‍ നടപടിയെടുക്കാത്തവര്‍ സംസ്ഥാനത്തിന് വേണ്ടി എന്തു ചെയ്യും: ഷോണ്‍ ജോര്‍ജ്

Text Size  

Story Dated: Saturday, March 17, 2018 12:07 hrs UTC

ട്രെയിനില്‍ വച്ച് കോട്ടയത്തുള്ള പ്രമുഖ രാഷ്ട്രീയ നേതാവിന്റെ മകന്‍ അപമാനിച്ചെന്ന ജോസ് കെ മാണിയുടെ ഭാര്യ നിഷയുടെ വെളിപ്പെടുത്തലുകള്‍ ഉയര്‍ത്തിയ വിവാദം അവസാനിക്കുന്നില്ല. നിഷ എഴുതിയ ജീവിതാനുഭവക്കുറിപ്പുകളുടെ സമാഹാരമായ ‘ദി അദർ സൈഡ് ഓഫ് ദിസ് ലൈഫ്’ എന്ന പുസ്തകത്തിലാണ് വെളിപ്പെടുത്തല്‍. തിരുവനന്തപുരത്തുനിന്നു കോട്ടയത്തേക്കുള്ള ട്രെയിൻ യാത്രയ്ക്കിടെയായിരുന്നു രാഷ്ട്രീയ നേതാവിന്‍റെ മകന്‍ അപമാനിച്ചതെന്നാണ് പുസ്തകത്തിലെ പരാമര്‍ശം.  ആരോപണത്തിന് പിന്നാലെ ആരോപണ വിധേയന്‍ പിസി ജോര്‍ജിന്റെ മകനാണെന്ന് അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെ നിഷയ്ക്കെതിരെ രൂക്ഷമായി പ്രതികരിച്ച് പിസി ജോര്‍ജും ഷോണിന്റെ ഭാര്യയും രംഗത്തെത്തുകയും ചെയ്തിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.