You are Here : Home / News Plus

ത്രിപുരയിലെ ചാരിലാം മണ്ഡലത്തില്‍ ബിജെപിക്ക് ജയം

Text Size  

Story Dated: Thursday, March 15, 2018 09:59 hrs UTC

സ്ഥാനാര്‍ഥിയുടെ മരണത്തെ തുടര്‍ന്ന് നീട്ടിവെച്ച ത്രിപുരയിലെ ചാരിലാം മണ്ഡലത്തിലെ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് ജയം. ഉപമുഖ്യമന്ത്രിയായ ജിഷ്ണു ദേബര്‍മനാണ് വിജയിച്ചത്. മാര്‍ച്ച് 12 നാണ് ഇവിടെ തിരഞ്ഞെടുപ്പ് നടന്നത്‌. നിയമസഭാ തിരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിന് ശേഷം ത്രിപുരയിലുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ച് സിപിഎം തിരഞ്ഞെടുപ്പ് ബഹിഷ്‌ക്കരിച്ചിരുന്നു. തിരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്ന് സിപിഎം ആവശ്യപ്പെട്ടിരുന്നെങ്കിലും തിരഞ്ഞെടുപ്പ് കമ്മീഷന്‍ ചെവികൊണ്ടിരുന്നില്ല. 26510 വോട്ടിനാണ് ജിഷ്ണു ദേബര്‍മന്‍ ജയിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.