You are Here : Home / News Plus

സിബിഎസ്ഇ പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന് പരാതി

Text Size  

Story Dated: Thursday, March 15, 2018 09:58 hrs UTC

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ്സ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നതായി ആരോപണം. അക്കൗണ്ടന്‍സി പരീക്ഷയുടെ ചോദ്യ പേപ്പറാണ് വാട്‌സാപ്പിലൂടെ പ്രചരിച്ചത്. ആരോപണത്തെ തുടര്‍ന്ന് സിബിഎസ്ഇ ബോര്‍ഡ് ഡല്‍ഹിയില്‍ അടിയന്തിര യോഗം ചേര്‍ന്നു ഇന്ന് രാവിലെ 10.30നായിരുന്നു പന്ത്രണ്ടാം ക്ലാസ്സ് അക്കൗണ്ടന്‍സി പരീക്ഷ. ഈ പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന ആരോപണവുമായി ചില വിദ്യാര്‍ഥികളും രക്ഷിതാക്കളും രംഗത്തെത്തുകയായിരുന്നു. വാട്‌സാപ്പിലൂടെ ചോദ്യപേപ്പറിന്റെ ചിത്രങ്ങള്‍ ലഭിച്ചതായി രക്ഷിതാക്കള്‍ പരാതി നല്‍കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.