You are Here : Home / News Plus

നേപ്പാളില്‍ വിമാനാപകടത്തില്‍ 50 മരണം

Text Size  

Story Dated: Monday, March 12, 2018 12:13 hrs UTC

കാത്മണ്ഡു: നേപ്പാളില്‍ സ്വകാര്യ യാത്രാ തകര്‍ന്നു വീണ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 50 ആയി. യാത്രക്കാരില്‍ 37 പുരുഷന്മാരും 27 സ്ത്രീകളും രണ്ട് കുട്ടികളുമുണ്ട്. 33 പേര്‍ നേപ്പാളി പൗരന്മാരാണ്. വിമാനം തകര്‍ന്നുവീണതിനു പിന്നാലെ തീപിടുത്തവുമുണ്ടായി. ധാക്കയില്‍ നിന്ന് കാത്മണ്ഡുവിലേക്ക് വന്ന എസ്2-എജിയു വിമാനമാണ് അപകടത്തില്‍പെട്ടത്. ഉച്ചകഴിഞ്ഞ് 2.20 ഓടെയായിരുന്നു അപകടം. 67 യാത്രക്കാരും നാല് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. ധാക്കയില്‍ നിന്ന് കാത്മണ്ഡുവിലേക്ക് വന്ന യു.എസ്- ബംഗ്ലാ വിമാനമാണ് ത്രിഭുവാനില്‍ ലാന്‍ഡിംഗിനിടെ അപകടത്തില്‍പെട്ടത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.