You are Here : Home / News Plus

ബിജെപിക്ക് സവര്‍ണ്ണ അജണ്ടയാണെന്ന് വെള്ളാപ്പള്ളി നടേശന്‍

Text Size  

Story Dated: Monday, March 12, 2018 08:47 hrs UTC

ബിഡിജെഎസിനെ പിണക്കിയാല്‍ ചെങ്ങന്നൂരില്‍ കഴിഞ്ഞ തവണ കിട്ടിയ വോട്ടുപോലും ബിജെപിക്ക് കിട്ടില്ലെന്ന് വെള്ളാപ്പള്ളി നടേശന്‍. ബിജെപിക്ക് സവര്‍ണ്ണ അജണ്ടയാണ്. ചെങ്ങന്നൂരിൽ ജയിക്കാൻ കേന്ദ്രഭരണത്തിന്‍റെ മറവിൽ ഏതടവും ബിജെപി പയറ്റുമെന്നും വെള്ളാപ്പള്ളി നടേശന്‍ ഏഷ്യാനെറ്റ്ന്യൂസിനോട് പറഞ്ഞു. രാജ്യസഭ സീറ്റ് പ്രഖ്യാപനത്തോടെ ബിഡിജെഎസ് ബിജെപി ബന്ധം കടുത്ത പ്രതിസന്ധിയിലായിരിക്കുകയാണ്. ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പാകും ബിജെപി നേരിടുന്ന വലിയ വെല്ലുവിളി. ബിഡിജെഎസ് അടക്കമുള്ള ഘടകകക്ഷികളെ കൂടെ നിര്‍ത്താതെ കേരളത്തില്‍ ബിജെപിക്ക് ഇനി വളരാവില്ലെന്ന് വെള്ളാപ്പള്ളി പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.