You are Here : Home / News Plus

ചെങ്ങന്നൂരിൽ എൻഡിഎയ്ക്ക് വോട്ടു കുറയും:തുഷാര്‍ വെള്ളാപ്പള്ളി

Text Size  

Story Dated: Monday, March 12, 2018 08:46 hrs UTC

തുഷാര്‍ വെള്ളാപ്പള്ളിക്ക് രാജ്യസഭാ സീറ്റ് നിഷേധിച്ച ബിജെപിയോട് കൊന്പു കോര്‍ത്ത് ബിഡിജെഎസ്. രാജ്യസഭാ സീറ്റിലേക്ക് തുഷാറിന് പകരം വി.മുരളീധരനെ പ്രഖ്യാപിച്ചതിന് പിന്നാലെ വരാനിരിക്കുന്ന ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ എന്‍ഡിഎയ്ക്ക് വോട്ടു കുറയുമെന്ന മുന്നറിയിപ്പുമായി തുഷാര്‍ വെള്ളാപ്പള്ളി രംഗത്തെത്തി. ബിജെപിയുടെ നിലപാട് എന്‍ഡിഎ മുന്നണിയെ ശിഥിലമാക്കിയെന്ന് പറഞ്ഞ തുഷാര്‍ ബിജെപി നേതൃത്വം ബിഡിജെഎസിനോട് അവഗണന തുടരുകയാണെന്നും കുറ്റപ്പെടുത്തി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.