You are Here : Home / News Plus

ഭോപ്പാലില്‍ മലയാളി ദമ്പതികളെ കൊല്ലപ്പെട്ട നിലയില്‍കണ്ടെത്തി

Text Size  

Story Dated: Friday, March 09, 2018 10:38 hrs UTC

Asianet News - Malayalam ഭോപ്പാലില്‍ മലയാളി ദമ്പതികളെ കൊല്ലപ്പെട്ട നിലയില്‍കണ്ടെത്തി By web desk | 02:27 PM March 09, 2018 ഭോപ്പാലില്‍ മലയാളി ദമ്പതികളെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി Highlights ഭോപ്പാലില്‍ നര്‍മദാ നഗറില്‍ താമസിക്കുന്ന ജി.കെ.നായര്‍, ഭാര്യ ഗോമതി എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മധ്യപ്രദേശ്: ഭോപ്പാലില്‍ മലയാളി ദമ്പതികളെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. ഭോപ്പാലില്‍ നര്‍മദാ നഗറില്‍ താമസിക്കുന്ന പാലക്കാട് സ്വദേശികളായ ജി.കെ.നായര്‍, ഭാര്യ ഗോമതി എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മോഷണ ശ്രമത്തിനിടെ കൊലപ്പെടുത്തിയതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക വിലയിരുത്തല്‍. ഇരുവരുടെയും കഴുത്തിന് ആഴത്തിലുള്ള മുറിവേറ്റിട്ടുണ്ട്. വെള്ളിയാഴ്ച രാവിലെയാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്. രാവിലെ വീട്ടുവേലക്കാരനാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. മുന്‍ വ്യോമസേനാ ഉദ്യോഗസ്ഥനായിരുന്നു കൊലപ്പെട്ട ജി.കെ.നായര്‍. മധ്യപ്രദേശ് സര്‍ക്കാര്‍ ആശുപത്രിയിലെ നേഴ്‌സായിരുന്നു ഗോമതി. ഇവരുടെ സ്വര്‍ണ്ണാഭരണങ്ങള്‍ മോഷണം പോയിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.