You are Here : Home / News Plus

ദയാവധത്തിന് ഉപാധികളോടെ സുപ്രീം കോടതിയുടെ അനുമതി

Text Size  

Story Dated: Friday, March 09, 2018 10:28 hrs UTC

ദയാവധം ഉപാധികളോടെ നടപ്പാക്കാമെന്ന് സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് വിധിച്ചു. മരണസമ്മത പത്രം വഴിയോ, കോടതിയുടെ അനുമതിയോടെയോ ദയാവധം അനുവദിക്കാം. ദയാവധം നടപ്പാക്കുന്നതിനായി ഭരണഘടന ബെഞ്ച് മാര്‍ഗ്ഗരേഖ പുറത്തിറക്കി. അര്‍ഥപൂര്‍ണമായ ജീവിതത്തിന്റെ ഭാഗമാണ് മാന്യമായ മരണമെന്നും കോടതി വ്യക്തമാക്കി. ദയാവധം നിയമവിധേയമാക്കണമെന്ന് ആവശ്യപ്പെട്ട് 2005ൽ കോമണ്‍കോസ് എന്ന സംഘടന നൽകിയ പൊതുതാല്പര്യ ഹര്‍ജിയിലാണ് 13 വര്‍ഷത്തിന് ശേഷം ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനാ‍യ അഞ്ചംഗ ഭരണഘടന ബെഞ്ച് വിധി പറഞ്ഞത്. ഒരാൾ ജീവിതത്തിലേക്ക് തിരിച്ചുവരില്ല ഉറപ്പാകുന്ന സാഹചര്യത്തിൽ ദയാവധം ഉപാധികളോടെ ആകാമെന്നാണ് ഭരണഘടന ബെഞ്ചിന്‍റെ വിധി

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.