You are Here : Home / News Plus

ആന്ധ്രയ്ക്ക് പ്രത്യേക പദവിയല്ല, പ്രത്യേക പാക്കേജ്- അരുണ്‍ ജെയ്റ്റ്‌ലി

Text Size  

Story Dated: Wednesday, March 07, 2018 06:05 hrs UTC

ആന്ധ്രയ്ക്ക് പ്രത്യേക പദവിയല്ല പ്രത്യേക പാക്കേജാണ് ലഭ്യമാക്കുകയെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റി. എന്നാല്‍ അത് പ്രത്യേക പദവിയില്‍ നിന്ന് വ്യത്യാസമൊന്നുമില്ലെന്നും സാമ്പത്തിക കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രകാരം ഇതിനെ പ്രത്യേക പാക്കേജെന്ന് വിശേഷിപ്പിക്കുക മാത്രമാണ് ചെയ്യുന്നതെന്നും ധനമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ആന്ധ്രയ്ക്ക് പ്രത്യേക പദവി നല്‍കിയില്ലെങ്കില്‍ എന്‍.ഡി.എയുമായുള്ള സഖ്യം പിന്‍വലിക്കുമെന്ന ടി.ഡി.പി(തെലുങ്കു ദേശം പാര്‍ട്ടി)യുടെ ഭീഷണി നിലനില്‍ക്കെയാണ് ധനമന്ത്രിയുടെ പ്രസ്താവന. കേന്ദ്രത്തിലും സംസ്ഥാനത്തിലും ബി.ജെ.പിയുമായി സഖ്യത്തിലാണ് ടി.ഡി.പി. ആന്ധ്രയ്ക്ക് പ്രത്യേക പദവി ആവശ്യപ്പെട്ട് ടി.ഡി.പി എം.പിമാര്‍ ജന്തര്‍മന്ദറില്‍ സമരത്തിലുമാണ്. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കി അരുണ്‍ ജെയ്റ്റ്‌ലി രംഗത്തെത്തിയത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.