You are Here : Home / News Plus

അയോഗ്യനാക്കപ്പെട്ട എം.ജി വി സി ബാബു സെബാസ്റ്റ്യന് തുടരാമെന്ന് സുപ്രീംകോടതി

Text Size  

Story Dated: Monday, March 05, 2018 04:29 hrs UTC

അയോഗ്യനാക്കപ്പെട്ട  എം.ജി വി സി ബാബു സെബാസ്റ്റ്യന് തുടരാമെന്ന് സുപ്രീംകോടതി. ബാബു സെബാസ്റ്റ്യനെ അയോഗ്യനാക്കിയ ഹൈക്കോടതി നടപടി പരിശോധിക്കുമെന്നും കോടതി അറിയിച്ചു. ഏപ്രിൽ 16 വരെ വി സി പദവിയിൽ ബാബു സെബാസ്റ്റ്യന് തുടരാമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

മതിയായ യോഗ്യത ഇല്ലെന്ന് ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹര്‍ജിയില്‍ വി.സി ബാബു സെബ്സ്റ്റ്യന്‍റെ നിയമനം ഹൈക്കോടതിയ ഡിവിഷന്‍ ബെഞ്ച് റദ്ദാക്കിയിരുന്നു. 
ബാബു സെബാസ്റ്റ്യൻ സ്വകാര്യ എയ്ഡഡ് കോളേജിലെ അസോസിയേറ്റ് പ്രൊഫസർ മാത്രമായിരുന്നു. പ്രൊഫസര്‍ തസ്തികയില്‍ ജോലി ചെയ്തിട്ടില്ല. നിയമനത്തിൽ മതിയായ യോഗ്യത ഉള്ളവരെ അവഗണിച്ചുവെന്നും ഹൈക്കോടതി കണ്ടെത്തിയിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.