You are Here : Home / News Plus

എഐവൈഎഫിനെതിരെ മുഖ്യമന്ത്രി

Text Size  

Story Dated: Monday, March 05, 2018 07:27 hrs UTC

കൊല്ലം ഇളമ്പലിയില്‍ സുഗതന്റെ മരണം ദൗര്‍ഭാഗ്യകരമെന്ന് മുഖ്യമന്ത്രി. എഐവൈഎഫ് പ്രവർത്തകർ കൊടി നാട്ടി പണി തടസ്സപ്പെടുത്തിയതിനാലാണ് സുഗതൻ ആത്മഹത്യ ചെയ്തത്. നിയമം കയ്യിലെടുക്കാൻ ആരെയും അനുവദിക്കില്ല. നിയമാനുസൃതമായ എല്ല നടപടികൾക്കും സർക്കാർ പിന്തുണ ഉണ്ടാകും. വ്യവസായ സൗഹൃദ സംസ്ഥാനമാക്കുക എന്നതാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഏതെങ്കിലും തരത്തിലുള്ള രാഷ്ട്രീയ കക്ഷികൾ തമ്മിലുള്ള തർക്കം ഇതിൽ ഇല്ല. ഓരോ പാർട്ടിയുടെയും വിലപ്പെട്ട സ്വത്താണ് കൊടി. അതു എവിടെയെങ്കിലും കൊണ്ടു പോയി നാട്ടുന്നത് ശരിയല്ല. ഏതു പാർട്ടി ആണെങ്കിലും ഈ പ്രവണത അവസാനിപ്പിക്കണം. അതേ പോലെ നോക്കു കൂലിയും നല്ല രീതിയല്ല. ഇക്കാര്യത്തില്‍ പരിഹാരം കാണാന്‍ തൊഴിലാളി സംഘടനകളുടെ യോഗം ഉടന്‍ ചേരും. ഒരു തൊഴിലാളി സംഘടനയും ഇതു അംഗീകരിക്കുന്നില്ലെങ്കിലും ഇതു നിലനിൽക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.