You are Here : Home / News Plus

കോണ്‍ഗ്രസ് തോല്‍വിയായിരുന്നു ലക്ഷ്യം, മറ്റ് പാര്‍ട്ടികളുടെ ജയം വിഷയമല്ല-കണ്ണന്താനം

Text Size  

Story Dated: Monday, March 05, 2018 07:21 hrs UTC

കോണ്‍ഗ്രസിനെ എങ്ങനെ തോല്‍പിക്കാം എന്നത് മാത്രമായിരുന്നു ബിജെപിയുടെ തിരഞ്ഞെടുപ്പ് ലക്ഷ്യമെന്ന് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. മേഘാലയയില്‍ ഏറ്റവും വലിയ ഒറ്റകകഷിയായ കോണ്‍ഗ്രസിനെ മറികടന്ന് എന്‍പിപിയുമായി ചേര്‍ന്ന് കൂട്ടുകക്ഷി സര്‍ക്കാരിന് കളമൊരുങ്ങിയ പശ്ചാത്തലത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 'ഞങ്ങളുടെ പ്രചാരണം ശ്രദ്ധിച്ചാല്‍ മനസ്സിലാകും. കോണ്‍ഗ്രസിന് വോട്ട് എങ്ങനെ കുറയ്ക്കാം എന്നത്‌ ലക്ഷ്യമാക്കിയായിരുന്നു ഞങ്ങളുടെ പ്രചാരണം. ഞങ്ങള്‍ക്ക് ജയിക്കണം, അതോടൊപ്പം കോണ്‍ഗ്രസ് അധികാരത്തില്‍ വരുകയുമരുത്. ഏത് പ്രാദേശിക പാര്‍ട്ടി ജയിക്കും എന്നതിനെ കുറിച്ച് ഞങ്ങള്‍ അധികം ചിന്തിച്ചില്ല. പ്രചാരണത്തിന്റെ ഘട്ടത്തിന്റെ ഒരിക്കല്‍ പോലും ഒരു പ്രാദേശിക കക്ഷിക്കെതിരെയും ഞങ്ങള്‍ ഒന്നും പറഞ്ഞില്ല-കണ്ണന്താനം പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.