You are Here : Home / News Plus

താന്‍ മരിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് വ്യാജ വാർത്ത പ്രചരിപ്പിക്കുന്നതെന്ന് പിണറായി

Text Size  

Story Dated: Sunday, March 04, 2018 08:04 hrs UTC

 ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ഏതെങ്കിലും പ്രത്യേക അസുഖത്തിനുള്ള ചികിത്സയ്ക്കായി പോയതല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പതിവായി നടത്താറുള്ള പരിശോധനയ്ക്കായാണ് ആശുപത്രിയില്‍ പോയത്, താന്‍ മരിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് പ്രചരണത്തിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു.

രക്തത്തില്‍ കൗണ്ട് കുറഞ്ഞു എന്നൊക്കെയാണ് മാദ്ധ്യമങ്ങള്‍ എഴുതിയത്. അങ്ങനെ ആഗ്രഹിച്ചതു കൊണ്ട് ഒരു മനുഷ്യന് പെട്ടെന്നൊന്നും സംഭവിക്കില്ല. 15 വര്‍ഷമായി മുടങ്ങാതെ ഞാന്‍ പരിശോധന നടത്തുന്നുണ്ട്. ഇതുവരെ മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലന്നും മുഖ്യമന്ത്രി അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.