You are Here : Home / News Plus

ആലപ്പുഴ കളക്ടര്‍ക്ക് കാര്യപ്രാപ്തി ഇല്ലെന്ന് ഹൈക്കോടതി

Text Size  

Story Dated: Friday, March 02, 2018 10:30 hrs UTC

ആലപ്പുഴ ജില്ലാ കളക്ടര്‍ ടി.വി.അനുപമയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. മുന്‍മന്ത്രിയും കുട്ടനാട് എംഎല്‍എയുമായ തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ലേക്ക് പാലസ് റിസോര്‍ട്ടിലേക്ക് തണ്ണീര്‍ത്തടം നികത്തി റോഡ് നിര്‍മ്മിച്ചതുമായി ബന്ധപ്പെട്ട കേസിലെ നടപടിക്രമങ്ങള്‍ തെറ്റിയതാണ് കളക്ടര്‍ക്ക് കോടതിയുടെ ശകാരമേല്‍ക്കാന്‍ കാരണമായത്. ലേക്ക് പാലസ് റിസോര്‍ട്ടിലേക്കുള്ള വലിയകുളം-സീറോജെട്ടി റോഡിനായി തണ്ണീര്‍തട്ടം മണ്ണിട്ട് നികുത്തിയ സംഭവത്തില്‍ റിസോര്‍ട്ടിന്റെ ഉടമസ്ഥരായ വാട്ടര്‍ വേള്‍ഡ് ടൂറിസം കമ്പനിക്ക് ജില്ലാ കളക്ടര്‍ ടി.വി.അനുപമ നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ നോട്ടീസിലെ സര്‍വ്വേ നമ്പര്‍ തെറ്റാണെന്ന് ചൂണ്ടിക്കാട്ടി കമ്പനി കോടതിയെ സമീപിച്ചു. ഇതേതുടര്‍ന്ന് കളക്ടര്‍ സര്‍വ്വേ നമ്പര്‍ തിരുത്തി മറ്റൊരു നോട്ടീസ് അയച്ചു. എന്നാല്‍ ഈ നോട്ടീസിലും സര്‍വ്വേ നമ്പര്‍ തെറ്റിയതാണ് പ്രശ്‌നമായത്. ഇന്ന് കേസ് കോടതി പരിഗണിച്ചപ്പോള്‍ രണ്ടാമത്തെ നോട്ടീസിലും സര്‍വ്വേ നമ്പര്‍ തെറ്റായാണ് രേഖപ്പെടുത്തിയതെന്നും അതിനാല്‍ പുതുക്കിയ നോട്ടീസ് അയക്കേണ്ടതുണ്ടെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു ഇതോടെയാണ് കോടതിയില്‍ നിന്നും രൂക്ഷവിമര്‍ശനമുണ്ടായത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.