You are Here : Home / News Plus

മുഖ്യമന്ത്രി മധുവിന്‍റെ വീട് സന്ദര്‍ശിച്ചു

Text Size  

Story Dated: Friday, March 02, 2018 10:27 hrs UTC

ആള്‍ക്കൂട്ടത്തിന്റെ മര്‍ദ്ദനമേറ്റു കൊല്ലപ്പെട്ട ആദിവാസി യുവാവ് മധുവിന്റെ കുടുംബാഗംങ്ങളെ മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിച്ചു. അഗളയില്‍ നിന്നും ചിണ്ടയ്ക്കലിലുള്ള ഊരിലെത്തിയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ മധുവിന്റെ കുടുംബത്തെ കണ്ടത്. മകനെ കൊന്നതിന് പോലീസ് അറസ്റ്റ് ചെയ്തവര്‍ക്ക് ജാമ്യം കിട്ടരുതെന്ന് മധുവിന്റെ അമ്മ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. അത് കോടതിയാണ് തീരുമാനിക്കേണ്ടതെന്നും എന്നാല്‍ മധുവിന് നീതി ഉറപ്പാക്കാന്‍ വേണ്ടതെല്ലാം സര്‍ക്കാര്‍ ചെയ്യുമെന്നും മുഖ്യമന്ത്രി കുടുംബത്തെ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.