You are Here : Home / News Plus

പുനലൂരിലെ പ്രവാസിയുടെ ആത്മഹത്യ; എ.ഐ.വൈ.എഫ് നേതാവ് അറസ്റ്റില്‍

Text Size  

Story Dated: Wednesday, February 28, 2018 09:22 hrs UTC

എ ഐ വൈ എഫ് പ്രവര്‍ത്തകര്‍ കൊടി നാട്ടി വര്‍ക്ക് ഷോപ്പ് നിര്‍മാണം തടസ്സപ്പെടുത്തിയതിനെ തുടര്‍ന്ന് പ്രവാസി ആത്മഹത്യ ചെയ്ത സംഭവത്തില്‍ എ ഐ വൈ എഫ് നേതാവ് അറസ്റ്റില്‍. കുന്നിക്കോട് മണ്ഡലം പ്രസിഡന്റ് എം എസ് ഗിരീഷിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഐക്കരക്കോണം ആലുവിള വീട്ടില്‍ സുഗതന്‍(64)ആണ് കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തത്. നിര്‍മാണം നടക്കുന്ന വര്‍ക്ക്ഷോപ്പിനു മുന്നില്‍ എ ഐ വൈ എഫ് പ്രവര്‍ത്തകര്‍ കൊടികുത്തി നിര്‍മാണം തടസ്സപ്പെടുത്തിയതിനെ തുടര്‍ന്ന് മനം നൊന്താണ് സുഗതന്‍ തൂങ്ങിമരിച്ചതെന്നാണ് ആരോപണം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.