You are Here : Home / News Plus

മധ്യപ്രദേശ് ഉപതിരഞ്ഞെടുപ്പ്: രണ്ട് സീറ്റിലും കോണ്‍ഗ്രസ് മുന്നേറുന്നു ഒഡീഷയില്‍ ബിജെഡി

Text Size  

Story Dated: Wednesday, February 28, 2018 09:18 hrs UTC

ഈ വര്‍ഷാവസാനം പൊതുതിരഞ്ഞെടുപ്പ് നടക്കാനിരിക്കെ മധ്യപ്രദേശിലെ രണ്ട് നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിന് മേല്‍ക്കൈ. തിരഞ്ഞെടുപ്പ് നടന്ന കൊലാറസിലും മംഗൗളിയിലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ ലീഡ് ചെയ്ത്‌കൊണ്ടിരിക്കുകയാണ്. കൊലാറസില്‍ ആറു റൗണ്ട് വോട്ട് എണ്ണി തീര്‍ന്നപ്പോള്‍ 2652 വോട്ടുകള്‍ക്കാണ് കോണ്‍ഗ്രസിന്റെ മഹേന്ദ്ര രാംസിങ് യാദവ് ലീഡ് ചെയ്യുന്നത്. മംഗൗളിയില്‍ അഞ്ചു റൗണ്ട് വോട്ട് എണ്ണി തീര്‍ന്നപ്പോള്‍ കോണ്‍ഗ്രസിന്റെ ബ്രിജേന്ദ്ര സിങ് യാദവ് 2197 വോട്ടുകക്കാണ് മുന്നില്‍.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.