You are Here : Home / News Plus

ഇനി ഒരു സെൽഫി ഉബൈദ് എടുക്കുമോ ? ഉബൈദിന്റെ കഷ്ടകാലം തുടങ്ങി

Text Size  

Story Dated: Sunday, February 25, 2018 03:35 hrs UTC

അട്ടപ്പാടിയില്‍ ആള്‍ക്കൂട്ടത്തിന്റെ മര്‍ദ്ദനത്തിനിരയായി കൊല്ലപ്പെട്ട ആദിവാസി യുവാവ് മധുവിനെ പശ്ചാത്തലാമാക്കി സെല്‍ഫി എടുത്ത തൊട്ടിയില്‍ ഉബൈദ് കേസില്‍ എട്ടാം പ്രതി. മധുവിനെ പിടികൂടിയതിന് ശേഷം ഉടുമുണ്ട് അഴിച്ച്‌ കൈകള്‍ കെട്ടി പാറയിടുക്കിന് സമീപത്ത് നിര്‍ത്തിയിരിക്കുമ്ബോഴാണ് 25 കാരനായ ഉബൈദ് സെല്‍ഫി പകര്‍ത്തിയത്. ഈ ചിത്രം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയും വ്യാപക ജനരോഷത്തിന് ഇടയാക്കുകയും ചെയ്തിരുന്നു.

കേസില്‍ പിടിയിലായ എല്ലാ പ്രതികള്‍ക്കെതിരെ ചേര്‍ത്തിരുന്ന വകുപ്പുകള്‍ തന്നെയാണ് ഉബൈദിനെതിരെയും ചേര്‍ത്തിരിക്കുന്നത്. കാട്ടില്‍ നിന്ന് സെല്‍ഫിയടക്കമുള്ള ചിത്രങ്ങളും തുടര്‍ന്ന് മുക്കാലിയില്‍ എത്തി മധുവിനെ ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ വച്ച്‌ ചോദ്യം ചെയ്യുന്നതിന്റെ വീഡിയോയും പകര്‍ത്തിയിരുന്നു.

പ്രദേശത്തെ കടകളില്‍ നിന്ന് അരിയും ഭക്ഷണ സാധനങ്ങളും മോഷ്ടിച്ചുവെന്ന് ആരോപിച്ച്‌ താമസ സ്ഥലമായ മല്ലീശ്വര മുടിയുടെ താഴ്വരയില്‍ നിന്നാണ് നാട്ടുകാര്‍ മധുവിനെ പിടികൂടിയത്. ക്രൂരമായ മര്‍ദ്ദനത്തിനൊടുവില്‍ പൊലീസെത്തുമ്ബോള്‍ മരത്തില്‍ കെട്ടിയിട്ട നിലയിലായിരുന്നു മധു. പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ട് പോകും വഴി തന്നെ മധു അസ്വസ്ഥതകള്‍ കാണിക്കാന്‍ തുടങ്ങി.

തുടര്‍ന്ന് ഛര്‍ദ്ദിച്ച്‌ അവശനിലയിലായ മധുവിനെ ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴി മരിക്കുകയായിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.