You are Here : Home / News Plus

അവസാന ആഗ്രഹം ബാക്കിയാക്കി ശ്രീ പോയി

Text Size  

Story Dated: Sunday, February 25, 2018 10:45 hrs UTC

പതിറ്റാണ്ടുകളോളം ലേഡി സൂപ്പര്‍സ്റ്റാര്‍ പദവി അലങ്കരിച്ച, ആരേയും മോഹിപ്പിക്കുന്ന സൗന്ദര്യവും ശ്രദ്ധേയമായ സിനിമാ കരിയറും സ്വന്തമാക്കിയ നടി ശ്രീദേവി പക്ഷെ, തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം ബാക്കി വെച്ചാണ് കാല യവനികയ്ക്കുള്ളില്‍ മറഞ്ഞത്. ശ്രീദേവിയുടെ മകള്‍ ജാന്‍വിയുടെ സിനിമാ പ്രവേശനമായിരുന്നു കഴിഞ്ഞ കുറച്ചു നാളായി ബോളിവുഡിലെ ചര്‍ച്ചകളിലൊന്ന്. ശ്രീദേവിയുടെ വലിയ സ്വപ്നവും ഇതുതന്നെയായിരുന്നു. കരണ്‍ ജോഹര്‍ നിര്‍മിക്കുന്ന ധടക് എന്ന സിനിമയിലൂടെ ജാന്‍വി അരങ്ങേറ്റം കുറിക്കുന്നതു കാണാതെയാണു താര സുന്ദരി അരങ്ങൊഴിയുന്നത്. ആ വലിയ സ്വപ്നം ബാക്കിയാക്കി.

ബോളിവുഡ് നടന്‍ മോഹിത് മര്‍വയുടെ വിവാഹത്തില്‍ പങ്കെടുക്കാനായാണു ഭര്‍ത്താവ് ബോണി കപൂറിനും ഇളയ മകള്‍ ഖുഷിക്കുമൊപ്പം ശ്രീദേവി ദുബായിലെത്തിയത്. ആദ്യ ചിത്രമായ ധടകിന്റെ ചിത്രീകരണത്തിരക്കിലായതിനാല്‍ മൂത്തമകള്‍ ജാന്‍വി കപൂര്‍ വിവാഹചടങ്ങുകള്‍ക്ക് എത്തിയിരുന്നില്ല.

വിവാഹചടങ്ങുകളില്‍ സജീവമായി പങ്കെടുത്ത ശ്രീദേവി ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളിലും പങ്കുവച്ചിരുന്നു. വിവാഹ സല്‍ക്കാര ചടങ്ങുകള്‍ നടന്ന റാസ് ഹോട്ടലില്‍നിന്നു ദുബായിലെ താമസസ്ഥലത്തേക്കു മടങ്ങാന്‍ ഒരുങ്ങുമ്ബോഴാണു ശ്രീദേവിക്കു ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതെന്നാണു വിവരം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.