You are Here : Home / News Plus

കുവൈത്തില്‍ പൊതു മാപ്പ് കാലാവധി ഏപ്രില്‍ 22 വരെ നീട്ടി

Text Size  

Story Dated: Wednesday, February 21, 2018 08:56 hrs UTC

രാജ്യത്ത് താമസ രേഖയില്ലാതെ അനധികൃതമായി താമസിക്കുന്നവര്‍ക്ക് പിഴയോ ശിക്ഷയോ കൂടാതെ രാജ്യം വിടാനും പിഴയടച്ച് താമസ രേഖ ശരിയാക്കി രാജ്യത്ത് തുടരാനും അനുമതി നല്‍കി കൊണ്ടുള്ള പൊതുമാപ്പ് കാലാവധി ഏപ്രില്‍ മാസം 22 വരെ നീട്ടിക്കൊണ്ടാണ് ആഭ്യന്തര മന്ത്രി ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. നേരത്തേ ഈ മാസം 22 വരെയായിരുന്നു പൊതുമാപ്പ് കാലാവധി ഉണ്ടായിരുന്നത്. രാജ്യത്ത് ഏകദേശം ഒരു ലക്ഷത്തി അമ്പതി നാലായിരം പരം അനധികൃത താമസക്കാര്‍ ഉള്ളതായാണ് ഔദ്യോഗിക കണക്ക്. ഇതില്‍ മുപ്പതിനായിരത്തോളം ആളുകള്‍ പൊതുമാപ്പ് പ്രയോജനപ്പെടുത്തിയതായും ഔദ്യോഗിക വൃത്തങ്ങള്‍ വെളിപ്പെടുത്തുന്നു. ഈ സാഹചര്യത്തില്‍ അവശേഷിക്കുന്ന നിയമ ലംഘകര്‍ക്ക് കൂടി താമസ രേഖ ശരിയാക്കുന്നതിനോ രാജ്യം വിടാനോ കൂടുതല്‍ സമയം അനുവദിക്കണമെന്ന് മന്ത്രാലയം ആഭ്യന്തര മന്ത്രിക്ക് കത്ത് നല്‍കിയിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.