You are Here : Home / News Plus

ഗതാഗതമന്ത്രി ബസ് ഉടമകളുമായി കോഴിക്കോട് ചര്‍ച്ച നടത്തും

Text Size  

Story Dated: Sunday, February 18, 2018 01:31 hrs UTC

തിരുവനന്തപുരം: ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്‍ ബസ് ഉടമകളുടെ പ്രതിനിധികളുമായി ഇന്നു വൈകുന്നേരം നാലിനു കോഴിക്കോട് ഗസ്റ്റ് ഹൗസില്‍ ചര്‍ച്ച നടത്തും. ബസ് ഉടമകള്‍ ഒത്തുതീര്‍പ്പിലെത്തുമെന്നാണ് സൂചനകള്‍. തിങ്കളാഴ്ച മുതല്‍ ബസ് ഉടമകള്‍ സെക്രട്ടേറിയറ്റ് പടിക്കല്‍ സമരം നടത്താനിരിക്കുന്ന സാഹചര്യത്തിലാണ് ഇന്നു ചര്‍ച്ച നടത്തുന്നത്. വിദ്യാര്‍ഥികളുടെ മിനിമം ചാര്‍ജ് അഞ്ചു രൂപയാക്കണമെന്നതാണ് ബസ് ഉടമകളുടെ മറ്റൊരു ആവശ്യം. സര്‍ക്കാര്‍ ഉയര്‍ത്തിയ എട്ടു രൂപയില്‍ നിന്ന് മിനിമം ചാര്‍ജ് 10 രൂപ ആക്കണമെന്ന ആവശ്യത്തില്‍ നിന്ന് ബസ് ഉടമകള്‍ പിന്‍വലിഞ്ഞിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.