You are Here : Home / News Plus

പ്രതികള്‍ മുഖ്യമന്ത്രി പിണറായി വിജയന്റേ അനുയായികള്‍

Text Size  

Story Dated: Sunday, February 18, 2018 01:30 hrs UTC


കൊല്ലം: ശുഹൈബ് വധക്കേസില്‍ പ്രതി ആകാശ് തില്ലങ്കേരിയാണ് സി.പി.എം നേതാവ് പി. ജയരാജന്റെ ഫെയ്‌സ്ബുക്ക് പേജ് കൈകാര്യം ചെയ്യുന്നതെന്ന് ബി.ജെ.പി നേതാവ് പി. കൃഷ്ണദാസ്. ഇയാള്‍ കഴിഞ്ഞ വര്‍ഷം തിരുവനന്തപുരത്ത് എ.കെ.ജി സെന്ററിലും കണ്ണൂരിലെ പാര്‍ട്ടി ഓഫീസിലുമാണ് താമസിക്കുന്നത്. ശുഹൈബ് വധക്കേസില്‍ കീഴടങ്ങിയ പ്രതികള്‍ മുഖ്യമന്ത്രി പിണറായി വിജയന്റേയും പി. ജയരാജന്റേയും അടുത്ത അനുയായികളാണെന്നും കൃഷ്ണദാസ് ആരോപിച്ചു. കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍ നിഷ്പക്ഷമായി അന്വേഷിച്ചാല്‍ സി.പി.എമ്മിലെ പല നേതാക്കളും കുടുങ്ങുമെന്നും കൃഷ്ണദാസ് പറഞ്ഞു. സി.പി.എം ലക്ഷണമൊത്ത ഭീകര സംഘടനയായി മാറിയെന്നും കൃഷ്ണദാസ് പറഞ്ഞു. അതിന്റെ തെളിവാണ് കണ്ണൂരിലെ കൊലപാതകങ്ങള്‍. കൊലപാതകങ്ങളെ അപലപിക്കാന്‍ മുഖ്യമന്ത്രി തയ്യാറായിട്ടില്ല. സംസ്ഥാന സര്‍ക്കാരും മുഖ്യമന്ത്രിയും വേട്ടക്കാര്‍ക്ക് ഒപ്പമാണ് എന്നതിന്റെ തെളിവാണ് അത്. സ്വന്തം ജില്ലയില്‍ അടുത്തടുത്ത് രണ്ട് കൊലപാതകങ്ങള്‍ നടന്നിട്ടും മുഖ്യമന്ത്രി മൗനം പാലിക്കുകയാമെന്നും കൃഷ്ണദാസ് കുറ്റപ്പെടുത്തി. ആഗോള പ്രശ്‌നങ്ങളില്‍ ഫെയ്‌സ്ബുക്കില്‍ കുറിപ്പിടുന്ന മുഖ്യമന്ത്രിക്ക് ഇക്കാര്യത്തില്‍ എന്താണ് പറയാനുള്ളതെന്ന് അറിയാന്‍ താല്‍പ്പര്യമുണ്ടെന്നും കൃഷ്ണദാസ് പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.