You are Here : Home / News Plus

കീഴടങ്ങിയവര്‍ പ്രതികളെല്ലന്ന് കോടിയേരി

Text Size  

Story Dated: Sunday, February 18, 2018 01:25 hrs UTC

മട്ടന്നൂര്‍:പോലീസിന്റെ ശല്യം സഹിക്കാനാകാതെ ശുഹൈബിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കീഴടങ്ങിയവര്‍ പ്രതികളെല്ലന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇതിലേക്ക് വഴിവച്ച സാഹചര്യം പാര്‍ട്ടി പരിശോധിക്കും പാര്‍ട്ടിക്ക് പങ്കുണ്ടെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും കോടിയേരി പറഞ്ഞു. കീഴടങ്ങിയ പ്രതികളെ നാളെ രാവിലെ അറസ്റ്റ് രേഖപ്പെടുത്തിയേക്കും. സി.പി.എം പ്രവര്‍ത്തകരായ ആകാശ് തില്ലങ്കേരി, റിജിന്‍രാജ് എന്നിവരാണ് കീഴടങ്ങിയത്. കൃത്യം നടത്തിയ ശേഷം ആകാശ് തില്ലങ്കേരി ഉള്‍പ്പെടെയുള്ള പ്രതികള്‍ കാറില്‍ കയറി പോകുന്നതിന്റെ ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.