You are Here : Home / News Plus

പുതിയ 'അപകടങ്ങളെ' മുന്നണിയില്‍ എടുക്കേണ്ടതില്ല: കാനം

Text Size  

Story Dated: Saturday, February 17, 2018 08:45 hrs UTC

ഒരു അപകടവും ഇല്ലാത്ത സാഹചര്യത്തില്‍ പുതിയ അപകടങ്ങളെ മുന്നണിയില്‍ എടുക്കേണ്ടതില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. മുന്നണിയെ ദുര്‍ബലമാക്കുന്ന നടപടി ഉണ്ടായാല്‍ സിപിഐ ശബ്ദിക്കുമെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു. ആര്‍ക്കും കയറിവരാനുളള വഴിയമ്പലമല്ല ഇടതുമുന്നണി എന്ന് സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രനും പറഞ്ഞിരുന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ അഴിമതിയോട് പതിയെ പതിയെ ചായ് വ് പ്രകടിപ്പിക്കുകയാണെന്നും പന്ന്യന്‍ കൂട്ടിച്ചേര്‍ത്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.