You are Here : Home / News Plus

കൊച്ചിയില്‍ 30 കോടി വിലവരുന്ന ലഹരിമരുന്ന് പിടികൂടി

Text Size  

Story Dated: Saturday, February 17, 2018 08:43 hrs UTC

രാജ്യാന്തര വിപണിയില്‍ 30 കോടി വില വരുന്ന ലഹരി മരുന്ന് കൊച്ചിയില്‍ പിടികൂടി. ആലുവയിലെ എക്‌സൈസ് ഇന്റലിജന്‍സ് സംഘമാണ് നെടുമ്പാശ്ശേരിയില്‍ നിന്നും ലഹരി മരുന്ന് കണ്ടെത്തിയത്. അഞ്ച് കിലോ ലഹരിമരുന്നാണ് എക്‌സൈസ് സംഘം പിടിച്ചെടുത്തത്. മെഥിലീക്‌സ് ഡയോക്‌സി മെതാംഫിറ്റമിന്‍ എന്ന ലഹരിമരുന്നാണ് എക്‌സൈസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ഇതാദ്യമായാണ് ഇത്ര കൂടിയ അളവില്‍ ഈ ലഹരിമരുന്ന് കേരളത്തില്‍ കണ്ടെത്തുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.