You are Here : Home / News Plus

പിഎന്‍ബി തട്ടിപ്പ്: മൂന്ന് പേര്‍ അറസ്റ്റില്‍

Text Size  

Story Dated: Saturday, February 17, 2018 08:42 hrs UTC

പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് മൂന്ന് പേര്‍ അറസ്റ്റില്‍. നീരവ് മോദിയുടെ സഹായിയും പിഎന്‍ബിയുടെ ഒരു ജീവനക്കാരനുമാണ് അറസ്റ്റിലാത്. പിഎന്‍ബിയുടെ മുന്‍ ജീവനക്കാരനാണ് അറസ്റ്റിലായ മൂന്നാമത്തെയാള്‍. അറസ്റ്റിലായ മുൻ ഡപ്യൂട്ടി മാനേജർ ഗോകുൽനാഥ് ഷെട്ടി, ഏകജാലക ഓപ്പറേറ്റർ മനോജ് കാരാട്ട്, നീരവ് മോദിയുടെ ഉദ്യോഗസ്ഥൻ ഹേമന്ത് ഭട്ട് എന്നിവരെ ഇന്ന് മുംബൈ സിബിഐ കോടതിയിൽ ഹാജരാക്കും. അതേസമയം, നീരവ് മോദിയുടെ ബന്ധുക്കളുടെ സ്ഥാപനങ്ങളിലും റെയ്ഡ് തുടരുന്നു. ഗീതാഞ്ജലി ജ്വല്ലറി ഗ്രൂപ്പിന്‍റെ രണ്ട് ഷോറൂമുകളില്‍ എന്‍ഫോഴ്സ്മെന്‍റ് റെയ്ഡ് നടത്തി. നീരവ് മോദിയുടെ ബന്ധു മെഹുൽ ചോക്സിയുടെ ഉടമസ്ഥതയിലുള്ളതാണ് ഗീതാഞ്ജലി ഗ്രൂപ്പ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.