You are Here : Home / News Plus

സുപ്രീം കോടതി വിധി സ്വീകരിക്കാനാവില്ല

Text Size  

Story Dated: Friday, February 16, 2018 01:01 hrs UTC

തിരുവനന്തപുരം:കോടതിവിധികളെ സഭ മാനിക്കുന്നു. എന്നാല്‍, ഇപ്പോഴത്തെ സുപ്രീം കോടതി വിധി ആര്‍ക്കും സ്വീകരിക്കാവുന്നതല്ല. തങ്ങളുടെ പള്ളികള്‍ വിട്ടുകൊടുക്കണമെന്നുള്ള സുപ്രീം കോടതി വിധി സ്വീകരിക്കാനാവില്ലെന്നു യാക്കോബായ സഭാധ്യക്ഷന്‍ ശ്രേഷ്‌ഠ കാതോലിക്ക ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ ബാവ. . വാദിച്ച കാര്യങ്ങള്‍ വിധിയിലില്ലെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞു.പള്ളികളുടെ ഉടമസ്‌ഥരായ തങ്ങള്‍ അക്രമത്തിനില്ല. സഭാതര്‍ക്കം പരിഹരിക്കാന്‍ ചര്‍ച്ചയ്‌ക്കും മറുപക്ഷവുമായി വേര്‍പിരിഞ്ഞ്‌ രണ്ടു സഭകളായി മാറാനും യാക്കോബായ സഭ തയാറാണെന്നും അദ്ദേഹം അറിയിച്ചു. തങ്ങളുടെ നിയന്ത്രണത്തില്‍ പ്രാദേശികമായി പടുത്തുയര്‍ത്തിയ പള്ളികള്‍ സുപ്രീം കോടതിയുടെ വിധിയുടെ പേരില്‍ വിട്ടുകൊടുക്കാന്‍ തയാറല്ല. ജൂലൈയിലെ കോടതിവിധിയെത്തുടര്‍ന്ന്‌ ഉണ്ടായിട്ടുള്ള പ്രശ്‌നങ്ങള്‍ എത്രയുംവേഗംചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നു മുഖ്യമന്ത്രിയെ കണ്ട്‌ ആവശ്യപ്പെട്ടിട്ടുണ്ട്‌. പള്ളികള്‍ പിടിച്ചെടുക്കാന്‍ ശ്രമിച്ചാല്‍ ക്രിസ്‌തീയ മാര്‍ഗത്തിലൂടെ പ്രതിരോധിക്കും. ഇത്രയും കാലം വിശ്വാസികളെ തടഞ്ഞുനിര്‍ത്താന്‍ സാധിച്ചു. തീരുമാനം നീണ്ടാല്‍ അതിനു സാധിച്ചെന്നു വരില്ല.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.