You are Here : Home / News Plus

ജയിലിൽ ശുഹൈബിനെ ആക്രമിക്കാന്‍ പദ്ധതിയിട്ടിരുന്നു: സുധാകരന്‍

Text Size  

Story Dated: Thursday, February 15, 2018 08:36 hrs UTC

Asianet News - Malayalam ജയിലിൽ ശുഹൈബിനെ ആക്രമിക്കാന്‍ പദ്ധതിയിട്ടിരുന്നു: സുധാകരന്‍ By Web Desk | 01:41 PM February 15, 2018 ശുഹൈബിനെ കണ്ണൂർ ജയിലിൽ ആക്രമിക്കാന്‍ പദ്ധതിയിട്ടിരുന്നുവെന്ന് കെ സുധാകരന്‍ Highlights കൊലപാതകത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെടും ശുഹൈബിനെ രക്ഷിക്കാനായത് ജയിൽ ഡിജിപിയുടെ ഇടപെടൽ മൂലം കണ്ണൂര്‍: കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബിനെ കണ്ണൂർ ജയിലിൽ ആക്രമിക്കാൻ ജയിൽ അധികൃതർ ഒത്താശ ചെയ്തിരുന്നുവെന്ന് കെ സുധാകരൻ. സബ് ജയിലിൽ നിന്ന് ചട്ടംലംഘിച്ച് ശുഹൈബിനെ സ്പെഷ്യൽ സബ് ജയിലിലേക്ക് മാറ്റി. ആക്രമണത്തിൽ നിന്ന് ശുഹൈബിനെ രക്ഷിക്കാനായത് ജയിൽ ഡിജിപിയുടെ ഇടപെടൽ മൂലമെന്നും കെ.സുധാകരൻ പറഞ്ഞു. കൊലപാതകത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെടുമെന്നും പ്രതികളെ രക്ഷപ്പെടാൻ സഹായിച്ച പൊലീസിൽ വിശ്വാസമില്ലെന്നും സുധാകരൻ വ്യക്തമാക്കി. അതേമയം ശുഹൈബിന് ജയിലിൽ ഭീഷണി ഉണ്ടായിരുന്നുവെന്നപം "കാണിച്ചു തരാം" എന്ന് സിപിഎം തടവുകാർ ഭീഷണിപ്പെടുത്തിയിരുന്നതായും ജയിലിൽ ഷുഹൈബിന് ഒപ്പമുണ്ടായിരുന്ന ഫർസീന്‍ വെളിപ്പെടുത്തി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.